Latest Updates

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകള്‍ക്ക്  ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണ്. ചിലര്‍ക്ക്   ബുദ്ധിമുട്ടുകള്‍ കൂടാതെ അവരുടെ ദിനചര്യകള്‍ ചെയ്യാനാവുമെങ്കില്‍ മറ്റ് ചിലര്‍ക്ക് ഇത് കഠിനമായ ദിനങ്ങള്‍ തന്നെയാണ്. വയറു വേദന, തലകറക്കം, ഓക്കാനം, തുടങ്ങിയ പ്രശ്‌നങ്ങളാകും ഈ സമയത്ത് ഇവരെ അലട്ടുക. അതേസമയം സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഈ സമയത്തും അത് തുടരനാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍ത്തവ സമയത്ത് ചെയ്യന്‍ സാധിക്കുന്ന ചില വ്യായാമങ്ങള്‍ നിര്‍ദേശിക്കുകയാണ് ഡല്‍ഹിയിലെ പ്രശസ്തമായ ആശുപത്രിയില്‍ ഡോക്ടറായ ലീന എന്‍ ശ്രീധര്‍. 

നടത്തവും ഓട്ടവും വിവിധ കാരണങ്ങളാല്‍ പ്രയോജനകരമാണ്. എല്ലാ ദിവസവും 30 മിനിറ്റ് നടക്കാമെന്ന് ഡോക്ടര്‍ പറയുന്നു. എല്ലാ ദിവസവും 30 മിനിറ്റ് നടത്തമോ  ഓട്ടമോ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പൊതുവായ ആരോഗ്യത്തിനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും മോശമായ ആര്‍ത്തവ ലക്ഷണങ്ങളില്‍  പോലും പതിയെ നടക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കാനും ധാരാളം വെള്ളം കുടിക്കാനും മറക്കരുതെന്നും ഡോ്ക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. 

യോഗ 

അതേസമയം ആരോഗ്യവും ശ്രദ്ധാപൂര്‍വമായ ജീവിതവുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന, ജിം ഇഷ്ടപ്പെടാത്തവരും യന്ത്രസഹായമില്ലാതെ ശരീരഭാരം മിതമായി കാത്തുസൂക്ഷിക്കുന്നവര്‍ക്കുമായി ഡോക്ടര്‍ ലീന ശുപാര്‍ശ ചെയ്യുന്നത് യോഗയാണ്. ആര്‍ത്തവ കാലഘട്ടത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ യോഗ നിങ്ങളെ സഹായിക്കുമെന്നും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇത് നല്ലതാണെന്നും അവര്‍ പറഞ്ഞു.  ദിവസേന ഇത് പരിശീലിക്കുന്നത് ഉത്കണ്ഠയും ദേഷ്യവും വിഷാദവും കുറയ്ക്കാന്‍ സഹായിക്കും, മലബന്ധം, ശരീരവണ്ണം എന്നിവ പോലുള്ള ആര്‍ത്തവ ലക്ഷണങ്ങള്‍ കുറയ്ക്കാനും വിശ്രമിക്കാനും 'ലളിതമായ ശ്വസന വ്യായാമങ്ങള്‍ വഴി കഴിയും. 

നൃത്തം

നൃത്തവും സംഗീതവും ശാന്തമായ മാനസികാവസ്ഥയിലേക്ക് ഒരാളെ എത്തിക്കാന്‍ സാഹായിക്കുന്നവയാണ്.  സുംബ ക്ലാസില്‍ ചേരുകയോ വീട്ടില്‍ നൃത്തം ചെയ്യുകയോ ചെയ്യുകയാണെങ്കില്‍, അത്  മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും കലോറി എരിച്ചുകളയാന്‍ സഹായിക്കുകയും ചെയ്യുമെന്ന്  ഡോക്ടര്‍  പറഞ്ഞു, ''നൃത്തം ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവകാല അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും. ആര്‍ത്തവ വേദനയുടെ തീവ്രതയും ദൈര്‍ഘ്യവും കുറയ്ക്കാന്‍ സുംബ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. 

Get Newsletter

Advertisement

PREVIOUS Choice